Malayalee Association of New Jersey

President's Message

പ്രിയമുള്ളവരെ,

നിങ്ങൾ ഏവരെയും, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ  (MANJ) നാമത്തിൽ സ്വാഗതം ചെയ്യുന്നു. പ്രവർത്തനമാരംഭിച്ച ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയിലെ ഏറ്റവും മികച്ച സംഘടനകളിൽ ഒന്നായി  ഈ അസോസിയേഷൻ വളർന്നു കഴിഞ്ഞുഎന്നുള്ളതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ദേശീയതലത്തിൽ സമുന്നതരായ നേതാക്കന്മാരെ സൃഷ്ടിക്കുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞു എന്നുള്ളത് അഭിമാനപുരസരം ഈ അവസരത്തിൽ ഓർക്കുന്നു.. അതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻതൂക്കം കൽപ്പിക്കുന്ന ഈ സംഘടന കഴിഞ്ഞ കാലയളവിൽ സാധുക്കൾക്ക് വേണ്ടിയുള്ള ഭവന നിർമ്മാണ സഹായം, ചികിത്സാസഹായം വിദ്യാഭ്യാസ സഹായം തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. ന്യൂ ജേഴ്സിയിലെ മലയാളികൾക്ക് ജാതിമതഭേദമെന്യേ ഒത്തുകൂടുവാൻ ഒരു വേദി ഉണ്ടാക്കുവാൻ തുടക്കകാലത്ത് പ്രവർത്തിച്ച ഇതിൻറെ ആദ്യകാല പ്രവർത്തകരെ ഞാൻ ഈ അവസരത്തിൽ നന്ദിപൂർവം സ്മരിക്കുന്നു. ഈ അസോസിയേഷന്റെ പത്താം ജന്മദിനം ആഘോഷിക്കുന്ന ഈ വർഷത്തിൽ എല്ലാവരെയും ഒരിക്കലൂടെ ഈ അസോസിയേഷനിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

സ്നേഹപൂർവ്വം,

ഡോ. ഷൈനി രാജു